ബാലരാമപുരം:തലയൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു. ജയന്തി സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.കരയോഗം പ്രസിഡന്റ് എൻ.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അഖില,തലയൽ ഗോപിനാഥൻ,പുള്ളിയിൽ പ്രസാദ്, സുനിത,കെ.പി.ഷീല,പ്രസന്നൻ,കവികളായ തലയൽ മനോഹരൻ നായർ, സുമേഷ് കൃഷ്ണൻ, തുളസി എന്നിവർ ആശംസാപ്രസംഗം നടത്തി.രവീന്ദ്രൻ നായർ സ്വാഗതവും മധുസൂദനൻ നായർ നന്ദിയും പറഞ്ഞു.