കൊച്ചി: വാളയാറിലെ രണ്ട് ദളിത് സഹോദരിമാർക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭയ കേസിലെ പോരാളികളും സാമുഹ്യപ്രവർത്തകരും. കച്ചേരിപ്പടി ഗാന്ധിഭവന് മുന്നിൽ ജനുവരി നാലിന് വെെകിട്ട് മൂന്നിന് നടക്കുന്ന ഐക്യദാർഢ്യ സദസിൽ ജോമോൻ പുത്തൻപുരക്കൽ, അഡ്വ. ജയശങ്കർ, അഭയ കേസിലെ സാക്ഷി രാജു, വാളയാ‌ർ കുട്ടികളുടെ മാതാവ്, വിളയോടി വേണുഗോപാൽ, മാരിയപ്പൻ നീലിപ്പാറ, വി.എം മാർസൻ, അനിത ഷിനു തുടങ്ങിയവർ പങ്കെടുക്കും. കോടതിയിൽ നിലവിലുള്ള കേസിൽ സി.ബി.ഐ പുനരന്വേഷണം ഹെെക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് വാളയാർ സമരസമിതി കൺവീനർ വി.എം മാർസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ സലിൽ ലാൽ അഹമ്മദ്, അനിത ഷിനു, ജോസഫ് സേവ്യർ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.