തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേ നേടിയ താരമാണ് സംയുക്ത മേനോൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം നേടാൻ സംയുക്തയ്ക്കായി. സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത പങ്ക്‌വയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ള ടി ഷർട്ടും ഡെനിം പാന്റ്സും ധരിച്ച് സൂപ്പർ സ്‌റ്റൈലിഷായാണ് സംയുക്ത എത്തിയിരിക്കുന്നത്. ചിത്രം തരംഗമായതോടെ താരത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംയുക്തയുടെ ഫിറ്റ്നസും കൈയ്യടി നേടുന്നുണ്ട്.
ഇടയ്ക്കിടെ പുത്തൻ മേക്കോവറിലെത്തുന്ന സംയുക്തയെ ഇൻസ്റ്റാഗ്രാമിലടക്കം നിരവധി പേരാണ് പിന്തുടരുന്നത്. ഒറ്റനോട്ടത്തിൽ ബോളിവുഡ് താരമാണെന്ന് തോന്നാമെന്നും ചില ആരാധകർ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റർ നേരത്തെ വലിയ പ്രചാരം നേടിയിരുന്നു. അതിലെ സംയുക്തയുടെ ഗെറ്റപ്പിനെ അവളുടെ രാവുകളുമായാണ് താരതമ്യം ചെയ്തത്. ചിത്രത്തിനായി സംയുക്ത നടത്തിയിരിക്കുന്ന മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു