f

കടയ്ക്കാവൂർ: പാജക വാതക വിലവർദ്ധനവിനെതിരെയും മോദി സർക്കാരിന്റെ കൃഷിനിയമത്തിനെതിരെയും ഭാരതീയ ദളിത് കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴാറ്റിങ്ങൽ പോസ്റ്റോഫീസിന് മുന്നിൽ ധർണനടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ധർണ ഉദ്ഘാടനം ചെയ്തു..

ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് വി. അനിൽകുമർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് പേരൂർകട രവി, സംസ്ഥാന ജനറൽ സെക്രട്ടറി കടക്കാവൂർ അശോകൻ, സംഘടനചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ്‌, ബിഡിസി ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദിൻ, ജില്ലാ പ്രസിഡന്റ് ജെ. ശശി,​ ജി. സുരേന്ദ്രൻ, എ.ആർ. നിസ്സാർ, ഉമേഷ്‌ കോരാണി പി. ഷിബു, മണനാക്ക് ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് നഹാസ്, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് വക്കം താഹീർ, ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാർ കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു..