നെയ്യാറ്റിൻകര: മന്നത്തു പത്മനാഭന്റെ 144 മത് ജയന്തി നെയ്യാറ്റിൻകരയിൽ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. ചങ്ങനാശേരി മന്നം സമാധിയിലെ ജയന്തി ആഘോഷ പരിപാടികൾ ഒഴിവാക്കിയ സാഹചര്യത്തിൽ കരയോഗ താലൂക്ക് യൂണിയൻ കേന്ദ്രങ്ങളിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിർദ്ദേശപ്രകാരമാണ് പരിപാടികൾ സംഘടിപ്പിച്ചത്.നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ കീഴിലുള്ള 125 കരയോഗങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു.
നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റും എൻ എസ് എസ് നായക സഭ അംഗവുമായ കോട്ടുകാൽ കൃഷ്ണകുമാർ ആചാര്യന്റെ ഛായാചിത്രത്തിനുമുന്നിൽ ഭദ്രദീപം തെളിച്ച് തുടക്കംകുറിച്ചു. എം.വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്‌മോഹൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ എ.ടി.ജോർജ്, കൗൺസിലർ മാരായ ഗ്രാമം പ്രവീൺ, മഞ്ചത്തല സരേഷ്, ഷിബുരാജ് കൃഷ്ണ, ജോസ് ഫ്രാങ്ക്ളിൻ, ജില്ലാ രൂപീകരണ ജനറൽ കൺവീനർ അഡ്വ.ആർ.ടി.പ്രദീപ്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ, യൂണിയൻ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്.മഹേഷ് കുമാർ എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ യൂണിയൻ ഭരണസമിതി അംഗങ്ങൾ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.