കാട്ടാക്കട:എൻ.എസ്.എസ് ആചാര്യൻ മന്നത്തുപത്മനാഭന്റെ 144ാമത് ജയന്തി കാട്ടാക്കട കരയോഗയൂണിയനിലും കരയോഗങ്ങളിലും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ,ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന എന്നിവ നടത്തി.കാട്ടാക്കട താലൂക്ക് ആസ്ഥാനത്തുനടന്ന പരിപാടി യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,ഇൻസ്പെക്ടർ വി.സുരേഷ് കുമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങൾ, പ്രതിനിധി സംഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കള്ളിക്കാട് മുകുന്ദറ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന മന്നം ജയന്തി കരയോഗം പ്രസിഡന്റും കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആർ.വിജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം എസ്.എസ്.അനില,കരയോഗം സെക്രട്ടറി,ഭരണസമിതി അംഗങ്ങൾ, വനിതാസമാജം ഭാരവാഹികൾ, കരയോഗം അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് മധുര വിതരണവും നടത്തി.