തിരുവനന്തപുരം: അച്ചടി വകുപ്പ് ഡയറക്ടർക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഭരണകക്ഷി യൂണിയൻ സമരം തുടങ്ങുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്ക് എതിർപ്പ്. ഒഴിവില്ലാത്ത തസ്തിക നികത്തണമെന്നാവശ്യപ്പെട്ടാണ് എൻ.ജി.ഒ യൂണിയന്റെ സമരമെന്നാണ് ആക്ഷേപം.
ഡി.പി.സി കൂടി പ്രൊമോഷൻ നിർണയിക്കാത്തതിനാൽ ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് തസ്തികകളിൽ ഒഴിവില്ല. എൻ.ജി.ഒ അസോസിയേഷൻ, എൻ.ജി.ഒ സെന്റർ തുടങ്ങിയ സംഘടനകളിൽപെട്ടവരെ അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയോ സീറ്റ് മാറ്റുകയോ ചെയ്തിരുന്നു. ഈ ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴുള്ള ഇപ്പോഴത്തെ സമരംമൂലം 15നുള്ള ബഡ്ജറ്റിന്റെ അച്ചടിജോലികൾ തടസപ്പെടുമെന്നും ജീവനക്കാർ ആരോപിച്ചു.