mannam

വെഞ്ഞാറമൂട് :എൻ.എസ്.എസ് കരയോഗ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് മേഖലയിൽ മന്നം ജയന്തി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു.വെഞ്ഞാറമൂട് ടൗൺ കരയോഗത്തിന്റെ ആഘോഷപരിപാടികൾ ഓമനത്തിങ്കൾ കാമ്പൗണ്ടിലെ ഒാഫീസിന് മുന്നിൽ നടന്നു. കരയോഗ ഭരണസമിതി അംഗങ്ങളും വനിതാ സമാജം ബാലസമാജം ഭാരവാഹികളും പരസ്പര സഹായനിധി അംഗങ്ങളും പങ്കെടുത്തു.