photo

ചിറയിൻകീഴ്: ഭാരത കേസരി പത്മഭൂഷൻ മന്നത്തു പദ്മനാഭന്റെ 144 മത് ജന്മദിനം ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കരയോഗം പ്രസിഡന്റ്‌ എം. ഭാസ്കരൻ നായർ ആചാര്യന്റെ ഛായ ചിത്രത്തിന് മുൻപിൽ നിലവിളക്കു തെളിയിച്ച് പുഷ്പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറിയും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ് ജന്മദിന സന്ദേശം നൽകി. വനിതാ സമാജം പ്രസിഡന്റ്‌ എം.എസ് വസന്ത കുമാരി, കരയോഗം ട്രഷറർ ജെ.രഘു കുമാർ, വനിതാ സമാജം സെക്രട്ടറി രാധാമണി,ജെ. പദ്മനാഭ പിള്ള എന്നിവർ സംസാരിച്ചു. കരയോഗം ആദ്ധ്യത്മിക പഠന കേന്ദ്രം കോ -ഓർഡിനേറ്റർ അംബു ശ്രീമന്ദിരത്തിന്റെ നേതൃത്വത്തിൽ രാമായണ -ഭാഗവത പാരായണം നടന്നു. കരയോഗ -വനിതാ സമാജ -ബാല സമാജ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു