jan02d

ആറ്റിങ്ങൽ: ആറ്റിങ്ങൽ കോളേജ് റോഡിന് വശത്ത് നടക്കുന്ന നടപ്പാത നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന പരാതി ഉയർന്നതോടെ നഗരസഭ ചെയർപേഴ്സൺ അഡ്വ.. എസ്.. കുമാരി,​ കൗൺസിലർ അവനവഞ്ചേരി രാജു എന്നിവർ സ്ഥലം സന്ദർശിച്ചു.. നാട്ടുകാരുടെയും ഓട്ടോ തൊഴിലാളികളുടെയും പരാതിയുടെ അടിയസ്ഥാനത്തിലാണ് ചെയർപേഴ്സണും കൗൺസിലറും എത്തിയത്..

അടിയന്തിരമായി പൊതുമരാമത്ത് അസി.എൻജിനീയറുമായി ബന്ധപ്പെടുകയും ഓവർസിയറെയും, കരാറുകാരനെയും വിളിച്ച് വരുത്തി അപാകതകൾ പരിഹരിച്ച് ഗുണനിലവാരമുള്ള തരത്തിൽ നിർമ്മാണം നടത്തുവാൻ നിർദ്ദേശിച്ചു.

വികസന പ്രവർത്തനങ്ങൾ നഗരസഭയുടെയും എം.എൽ.എ യുടെയും ഫണ്ടുകൾ ഉപയോഗിച്ച് പട്ടണത്തിൽ വിവിധ സ്ഥലങ്ങളിൽ നടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. പരിശോധന കാര്യക്ഷമമായ രീതിയിൽ നടത്തണമെന്നും, വിട്ട് വീഴ്ച ചെയ്യുന്നവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.