photo

ചിറയിൻകീഴ്: രാജ്യതലസ്ഥാനത്തെ 38 ദിവസം പിന്നിടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് സേവാദൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ വലിയകട ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് സുധീർ നിലയ്ക്കാമുക്ക്, ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് എം. താഹിർ, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷസ്റ്റീഫൻസൺ, സേവാദൾ നിയോജക മണ്ഡലം ഭാരവാഹികളായ എ.കെ.. നഗർ സുനിൽ, എസ്. മനോജ് കുമാർ, ആറ്റിങ്ങൽ ജോസ്, പഞ്ചായത്ത് അംഗം ആർ.പി. മനു മോൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി. സുനു എന്നിവർ പങ്കെടുത്തു.