ormamaram

വർക്കല:നാഷണൽ സർവീസ് സ്കീം സമർപ്പിക്കുന്ന ഹരിതയിടം പദ്ധതിയുടെ ഭാഗമായി കവിയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്ക് വർക്കല ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഓർമ്മമരം നട്ടു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജിയാണ് ഓർമ്മമരം നട്ടത്.പിടിഎ പ്രസിഡന്റ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ അനു, റിജി, ഹെഡ്മിസ്ട്രസ് ശ്രീലത, എസ്.എം.സി ചെയർമാൻ ജോഷി, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു,സ്റ്റാഫ് സെക്രട്ടറി ജോസ് എന്നിവർ പങ്കെടുത്തു. ഒരു തൈ നടാം എന്ന കവിത അശ്വതിപ്രസന്നൻ ആലപിച്ചു.പ്രിൻസിപ്പൽ ലതാകുമാരി സ്വാഗതവും പ്രോഗ്രാം ഓഫീസർ വൃന്ദ നന്ദിയും പറഞ്ഞു.