തിരുവനന്തപുരം :കോർപ്പറേഷനിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേയർ,ഡെപ്യൂട്ടി മേയർ എന്നിവർക്കും വട്ടിയൂർക്കാവ് നിയോജക മണ്ഡലം പരിധിയിലെ കൗൺസിലർമാർ എന്നിവർക്ക് വി.കെ.പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഗ്രന്ഥശാല പരിസരത്ത് നടന്ന അനുമോദന ചടങ്ങ് വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.വേലപ്പൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, രാജൻ കുരുക്കൾ എന്നിവർ സംസാരിച്ചു. മേയർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർമാരായ ഡി.ആർ അനിൽ, മേരി പുഷ്പം, ശ്യംകുമാർ എന്നിവർ സംസാരിച്ചു. കൺസിലർമാരായ ഐ.എം.പാർവതി, ഡോ.റീന, ജമീല ശ്രീധരൻ, ജയചന്ദ്രൻ, അംശു വാമദേവൻ, ടി.പി.റിനോയ്, എസ്.ശരണ്യ, പി.രമ, റാണി വിക്രമൻ, എം.എസ് കസ്തൂരി, സതികുമാരി എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഫ്രണ്ട്സ് ഒഫ് എം.എൽ.എ ബ്രോ നാടൻപാട്ട് അവതരിപ്പിച്ചു.