വെള്ളറട: കുറ്റായണിക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നംജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് മച്ചേൽ പ്രഭാകരൻനായരുടെ നേതൃത്വത്തിൽ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. സെക്രട്ടറി കുളത്തിൻകര സുരേന്ദ്രൻ നായർ, എസ്. ഗിരീഷ് കുമാർ, രാമനിലയം സുരേഷ് കുമാർ, എസ്. ബാബു, എൻ. ശശികുമാർ, പി. രാജേഷ് കുമാർ, സി.ബി. ബിനു കുമാർ, ആർ. സോമൻ നായർ, പ്രേമകുമാർ, തുടങ്ങിയവർ പങ്കെടുത്തു.