കോവളം: വെണ്ണിയൂർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.കരയോഗം പ്രസിഡന്റ് ഡി .അശോകകുമാർ അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ശ്രീകുമാരൻ നായർ, സെക്രട്ടറി കെ. ജി ഉദയകുമാർ, ട്രഷറർ സതീഷ് ചന്ദ്രൻ നായർ, ജോ.സെക്രട്ടറി രതീഷ് കുമാർ എസ്.എൽ, കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപകുമാർ, സന്തോഷ് കുമാർ, വിനയൻ, ജയപ്രസാദ്, പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.