mani-c-kappan-

തിരുവനന്തപുരം: പാലാ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് നിൽക്കുന്ന മാണി സി.കാപ്പൻ ഇക്കാര്യത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ ഉറപ്പാക്കിയതോടെ, എൻ.സി.പി കേരളത്തിൽ എൽ.ഡി.എഫ് വിടുമെന്ന സൂചന ശക്തമായി. മുന്നണിമാറ്റത്തോട് ശക്തിയായി വിയോജിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന് വന്നതോടെ സ്ഥിതി വിലയിരുത്താൻ ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും.

ശരദ് പവാറിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് ഔദ്യോഗിക വിഭാഗം നൽകുന്ന സൂചന. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കണമെന്നാണെങ്കിൽ ആ മുന്നണിയിൽ നിൽക്കേണ്ടെന്ന സൂചന പവാർ കേരള നേതൃത്വത്തിന് നൽകിയെന്നറിയുന്നു. ചില യു.ഡി.എഫ് നേതാക്കൾ വ്യക്തിപരമായി മാണി സി.കാപ്പനുമായും മറ്റ് ചില നേതാക്കളുമായും ചർച്ച നടത്തിയിട്ടുണ്ട്. മാന്യമായ പരിഗണന അവർ ഉറപ്പു നൽകി. കേരളത്തിലെ കോൺഗ്രസിന്റെ ചുമതലക്കാരനായി എത്തിയ പഴയ എൻ.സി.പി നേതാവ് കൂടിയായ താരിഖ് അൻവറുമായും എൻ.സി.പി സംസ്ഥാന നേതൃത്വത്തിലെ ചിലർ സംസാരിച്ചു. നമ്മൾ ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്നാണ് അദ്ദേഹം ഇവരോട് പറഞ്ഞത്. ദേശീയ നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന നിലപാടിലാണ് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ. എന്നാൽ, ഇടതുമുന്നണി വിടുന്നുവെന്ന വാർത്തകൾ അദ്ദേഹം പാടേ നിഷേധിക്കുന്നു.

തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ പാർട്ടി ജില്ലാ നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് ആദ്യ യോഗങ്ങൾ ചേർന്നത്. ടി.പി. പീതാംബരൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കടുത്ത അവഗണന ഉണ്ടായെന്ന ആരോപണം ഈ യോഗങ്ങളിൽ ശക്തമാണ്. ഇത് മുന്നണി വിടാൻ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് കളമൊരുക്കലാണെന്ന് എ.കെ. ശശീന്ദ്രൻ പക്ഷം സംശയിക്കുന്നു.

ഇടതുമുന്നണി വിടാൻ ഒരുതരത്തിലും ഒരുക്കമല്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് കുട്ടനാട്ടിൽ സീറ്റ് ലഭിച്ചാൽ ശശീന്ദ്രനൊപ്പം നിൽക്കുമെന്നാണ് വിവരം. മുന്നണി വിട്ടാൽ കുട്ടനാട്ടിലും ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും പാർട്ടി വിജയിക്കില്ലെന്ന് കരുതുന്ന ശശീന്ദ്രൻ പക്ഷം അതുകൊണ്ടുതന്നെ പരമാവധി പ്രവർത്തകരെ ഒപ്പം നിറുത്തി ശക്തി സംഭരിക്കാനുള്ള ശ്രമത്തിലാണ്.

നിയമസഭാ സീറ്റ് ചർച്ചകളിലേക്ക് ഇടതുമുന്നണി കടന്നിട്ടില്ലെന്നിരിക്കെ ഇപ്പോൾ പാലായെ ചൊല്ലി വിവാദമുയർത്തുന്നത് അനാവശ്യമാണെന്ന നിലപാടാണ് ശശീന്ദ്രൻ അനുകൂലികൾക്ക്.

പാ​ലാ​യി​ൽ​ ​ഞാ​ൻ​ ​ത​ന്നെ; പൊ​ട്ടി​ത്തെ​റി​ച്ച് ​കാ​പ്പൻ

കോ​ട്ട​യം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ട്ട​യ​ത്ത് ​സ്വാ​ധീ​നം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ജോ​സ് ​വി​ഭാ​ഗ​ത്തി​ന് ​പ്ര​ത്യു​പ​കാ​ര​മാ​യി​ ​പാ​ലാ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​നി​യ​മ​സ​ഭാ​സീ​റ്റു​ക​ൾ​ ​വി​ട്ടു​ന​ൽ​കാ​ൻ​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​ധാ​ര​ണ​യാ​യെ​ന്ന​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​പാ​ലാ​യെ​ ​ചൊ​ല്ലി​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​എ​ൻ.​സി.​പി​ ​നേ​താ​വും​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​യു​മാ​യ​ ​മാ​ണി​ ​സി​ ​കാ​പ്പ​ൻ​ .

"​പാ​ലാ​ ​വി​ട്ടു​കൊ​ടു​ക്കി​ല്ല.​ ​വി​ട്ടു​വീ​ഴ്ച​ ​വേ​ണ​മെ​ന്ന് ​പ​റ​യു​ന്ന​ ​മ​ന്ത്രി​ ​ശ​ശീ​ന്ദ്ര​ൻ​ ​സീ​റ്റ് ​വി​ട്ടു​ ​കൊ​ടു​ക്ക​ട്ടെ.​ ​വ​ഴി​യെ​ ​പോ​കു​ന്ന​വ​ർ​ക്ക് ​പാ​ലാ​ ​ചോ​ദി​ക്കാ​ൻ​ ​എ​ന്ത​വ​കാ​ശം​?​​​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റ​ ​ജോ​സ് ​കെ.​ ​മാ​ണി​ക്ക​ല്ല,​ ​എം.​എ​ൽ​എ​യാ​യി​ ​ജ​യി​ച്ച​ ​എ​നി​ക്കാ​ണ് ​സി​റ്റിം​ഗ് ​സീ​റ്റി​ന് ​അ​വ​കാ​ശം.​ ​സീ​റ്റ് ​വി​ട്ടു​ ​കൊ​ടു​ക്ക​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫോ​ ​പാ​ർ​ട്ടി​യോ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ട് ​എ​ൽ.​ഡി.​എ​ഫ് ​വി​ടേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​എ​ന്നെ​ ​സ്വാ​ഗ​തം​ ​ചെ​യ്യാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​അ​വ​ർ​ക്കു​ണ്ട്.​ ​തോ​മ​സ് ​ചാ​ണ്ടി​ ​അ​നു​സ്‌​മ​ര​ണ​ത്തി​ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ ​വി​ളി​ച്ച​തി​ൽ​ ​രാ​ഷ്ടീ​യ​മി​ല്ല​"​-​ ​കാ​പ്പ​ൻ​ ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​​​ ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യോ​ടെ​ ​കാ​പ്പ​ൻ​ ​പാ​ലാ​യി​ൽ​ ​മ​ത്സ​രി​ക്കു​മെ​ന്ന​ ​വെ​ടി​ ​ആ​ദ്യം​ ​പൊ​ട്ടി​ച്ച​ ​പി.​ജെ.​ജോ​സ​ഫ്,​​​ ​കാ​പ്പ​ൻ​ ​പ​റ്റി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ന്ന് ​ഇ​ന്ന​ലെ​യും​ ​ആ​വ​ർ​ത്തി​ച്ചു.

നി​ല​വി​ൽ​ ​ജോ​സ് ​പ​ക്ഷ​ക്കാ​ര​നാ​യ​ ​എ​ൻ.​ ​ജ​യ​രാ​ജി​ന്റെ​ ​സി​റ്റിം​ഗ് ​സീ​റ്റാ​യ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​സി.​ ​പി.​ ​ഐ​ ​മ​ത്സ​രി​ക്കു​ന്ന​ ​സീ​റ്റാ​ണ്.​ ​അ​ത് ​വി​ട്ടു​ ​ന​ൽ​കു​ന്ന​തി​ന് ​പ​ക​രം​ ​കോ​ട്ട​യ​ത്തോ​ ​കൊ​ല്ല​ത്തോ​ ​മ​റ്റൊ​രു​ ​സീ​റ്റ് ​എ​ന്ന​ ​ധാ​ര​ണ​യി​ൽ​ ​സി.​പി.​ഐ​ ​എ​ത്തി​യെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​ജോ​സ് ​പ​ക്ഷം​ ​സ​ഹാ​യി​ച്ചാ​ൽ​ ​മ​റ്റൊ​രു​ ​സീ​റ്റി​ൽ​ ​ജ​യി​ക്കാ​മെ​ന്നാ​ണ​ത്രേ​ ​സി.​ ​പി.​ ​ഐ​യു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ൻ.​സി.​പി​യി​ൽ​ ​ശ​ശീ​ന്ദ്ര​ൻ​ ​വി​ഭാ​ഗം​ ​കാ​പ്പ​ന്റെ​ ​ക​ടും​പി​ടു​ത്ത​ത്തി​ന് ​എ​തി​രാ​ണ്.​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​തു​ട​ർ​ഭ​ര​ണ​ ​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കൂ​ടു​ത​ൽ​ ​സീ​റ്റി​നാ​യ് ​വി​ല​പേ​ശാ​മെ​ന്ന​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പീ​താം​ബ​ര​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ചു​വ​ട് ​മാ​റ്റ​ത്തോ​ടെ​ ​കാ​പ്പ​ൻ​ ​പാ​ർ​ട്ടി​യി​ലും​ ​ഒ​റ്റ​പ്പെ​ട്ട​തു​പോ​ലാ​യി​ .


..