തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നു വന്ന ആർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെയിൽ നിന്നു വന്ന 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്ക്കായി എൻ.ഐ.വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 11 പേരുടെ ഫലം വന്നതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിട്ടില്ല.
54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. 21 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 3116 ആയി.
4801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 392 പേരുടെ ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4985 പേരുടെ ഫലം നെഗറ്റീവായി. 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,40,490 പേർ നിരീക്ഷണത്തിലും.