loan-

തിരുവനന്തപുരം: വായ്പാ തിരിച്ചടവിൽ മുടക്കം വന്നവർക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. രണ്ട് വിഭാഗം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും തിരിച്ചടവ് പൂർത്തിയാവാത്തതുമായവരാണ് ആദ്യവിഭാഗം. കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേൽ കുടിശികയുള്ളതുമായ വായ്പകൾക്കും പ്രയോജനം ലഭിക്കും. പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവർക്ക് കോർഷറേഷനിൽ നിന്ന് കത്തുകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും അയയ്ക്കും. പൂരിപ്പിച്ച അപേക്ഷകൾ 31 നകം ബന്ധപ്പെട്ട മേഖല/ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org. ഫോൺ: 9496015015, 9496015006, 9496015008, 9496015010.