നാഗർകോവിൽ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആരുവാമൊഴി, ക്രിസ്തുനഗർ, വില്ലവിള പൊന്നയ്യന്റെ മകൻ അഭിഷേക് (19) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം.അഭിഷേക് ഈത്തൻമൊഴിയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ എതിരെവന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അഭിഷേക് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.