covid

തിരുവനന്തപുരം : ജനിതകമാറ്റം വന്ന അതിതീവ്ര കൊവിഡ് വൈറസ് വ്യാപകമാകുന്നതിനിടെ യു.കെ.യിൽ നിന്ന് സംസ്ഥാനത്ത് എത്തി കൊവിഡ് പോസിറ്റീവായവരിൽ 11 പേർ അതിതീവ്ര വൈറസ് ബാധിതരല്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞമാസം 22നാണ് യു.കെ.യിൽ നിന്നെത്തി കൊവിഡ് ബാധിതരായ സംഘത്തിന്റെ സ്രവം തുടർപരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. ഇതുവരെ യു.കെ.യിൽ നിന്നെത്തിയ 37 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 26 പേരുടെ ഫലം ലഭിക്കാനുണ്ട്. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ യു.കെ.യിൽ നിന്ന് വന്ന ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.