general

ബാലരാമപുരം: പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിങ്ങമല കൊല്ലംവിളാകം വിവേക്ഭവനിൽ ഷീബ(36)​ ആണ് മരിച്ചത്. 28 ന് രാവിലെ 9 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂലിപ്പണിക്കാരനായ കുമാർ ഭർത്താവാണ്. വിദ്യാർത്ഥികളായ വിനീത്,​വിദ്യ എന്നിവർ മക്കൾ.