beena

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയെച്ചൊല്ലി ഉണ്ടാകുന്ന വിവാദത്തിൽ കഴമ്പില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും വൈസ് ചെയർപേഴ്സൺ ബീനാ പോളും അറിയിച്ചു.

അടുത്ത വർഷം മുതൽ തിരുവനന്തപുരത്ത് മാത്രമാവും മേള നടക്കുകയെന്ന് കമൽ പറഞ്ഞു. ഇത്തവണയും തിരുവനന്തപുരത്തു തന്നെയാണ് മേള ആദ്യം നടക്കുക. അതിന്റെ പതിപ്പുകളാണ് മറ്റിടങ്ങളിൽ നടക്കുക. ചെറുപ്പക്കാരനായ ഒരു ജനപ്രിതിനിധിയുടെ ഭാഗത്തു നിന്ന് വിഭാഗീയമായ ഒരു സംസാരം വരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം വേദിമാറ്റം സാധ്യമല്ലെന്നും ഇപ്പോഴത്തേത് താൽക്കാലിക ക്രമീകരണമാണെന്നും ബീനാ പോൾ പറഞ്ഞു.