തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ രാവിലെയും വൈകിട്ടുമായി കെ.എസ്.ആർ.ടി.സി 1000 ബസ് സർവീസുകൾ കൂടി നടത്തും. സ്കൂളുകൾക്കൊപ്പം കോളേജുകളും തുറക്കുന്ന സാഹചര്യത്തിലാണിത്. ജനുവരി മദ്ധ്യത്തോടെ മുഴുവൻ സർവീസുകളും നടത്താൻ മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണികൾക്കായി സർക്കാർ 10 കോടി രൂപ അനുവദിച്ചു. കൂടുതൽ സർവീസുകൾ നടത്തുന്നതിന് മദ്ധ്യമേഖലയിൽ നിന്ന് 60 ഡ്രൈവർമാരെ ദക്ഷിണമേഖലയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.