1

നെയ്യാറ്റിൻകര: ഊരൂട്ടുകാല ദേവിവിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ മന്നം ജയന്തി ആഘോഷം നടന്നു. കരയോഗം പ്രസിഡന്റ് ചെങ്കൽ രാധാകൃഷ്ണൻ സമുദായ ആചാര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തി. ഊരൂട്ടുകാലവാർഡ് മെമ്പർ പി.എസ്. മുരളി, മെമ്പർ എസ്. സുമ, കരയോഗം കൺവീനർ രതീഷ് കുമാർ, ഡോ. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. കരയോഗം ഭാരവാഹികളായ കൃഷ്ണകുമാർ, എസ്.എസ്. ശ്രീകണ്ഠൻ നായർ, ചന്ദ്രശേഖരൻ നായർ, അജി യു. നായർ, മധുസൂധനൻ നായർ, അനി തുടങ്ങിയവർ പങ്കെടുത്തു.