ktda

കാട്ടാക്കട:പുനരുദ്ധാരണം നടത്തി നവീകരിച്ച കാട്ടാക്കട മുസ്ലീം ജമാഅത്ത് ജുമാമസ്ജിത് ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് എൻ.നിസാമുദീൻ ഉദ്ഘാടനം ചെയ്തു.താജുദീൻ അദ്ധ്യക്ഷത വഹിച്ചു.ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ.എസ്.ശബരീനാഥൻ എം.എൽ.എയും,ജുമാസ്ജിത് ശിൽപ്പി കാട്ടാക്കട അൻവറിനെ ഐ.ബി.സതീഷ് എം.എൽ.എയും ആദരിച്ചു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ജമാഅത്ത് സെക്രട്ടറി എ.ബദർദീൻ,വാർഡ്മെമ്പർ തസ്ലീം,ജമാഅത്ത് ജോയിന്റ് സെക്രട്ടറി അഷറഫ് എന്നിവർ സംസാരിച്ചു.