anim

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി (ഓഡിറ്റ് 1) അനിം ചെറിയാൻ നിയമിതയായി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് 1996 ബാച്ചിലെ അംഗമാണ്. ഇൻകംടാക്സ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്/ ജി.എസ്.ടി, റെയിൽവേ, പോസ്റ്റ്സ് ആൻഡ് ടെലഗ്രാഫ് എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.എ.ജി ഒഫ് ഇന്ത്യ തമിഴ്നാട്, കേരള ഓഫീസുകളിൽ പ്രിൻസിപ്പൽ ഡയറക്ടറായിരുന്നു. കൊച്ചി സ്വദേശിനിയായ അനിം വിയറ്റ്നാമിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, കൊളംബിയയിലെ യു.എൻ ഹൈകമ്മിഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്, നേപ്പാളിലെയും ന്യൂസിലൻഡിലെയും എംബസി ഓഡിറ്റിംഗ് തുടങ്ങിയ ഇന്റർനാഷണൽ അസൈൻമെന്റുകളുടെയും ഭാഗമായിട്ടുണ്ട്.