തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനിൽ നടത്തുന്ന സംഗീത ഭൂഷണം ഡിപ്ളോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഒരുവർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ളാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ (സംഗീത ഭാരതി) സഹായത്തോടെയാണ് നടത്തുന്നത്. ഇൗ പ്രോഗ്രാമിന് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) അംഗീകാരമുണ്ട്.
അപേക്ഷാഫാറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഒാഫീസിൽനിന്നും ലഭിക്കും. വിലാസം: ഡയറക്ടർ , സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -33. ഫോൺ നമ്പർ 0471 2325101, 2325102. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം.
18 വയസിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുണ്ട്. 10-ാം ക്ളാസ് അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരെ തിരഞ്ഞെടുക്കുക. വിശദാംശങ്ങൾക്ക് www.srccc.in. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. സംഗീത ഭാരതി, തൈക്കാട്, തിരുവനന്തപുരം - 9495934364, 8547534966.