mannam

തിരുവനന്തപുരം: മന്നം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു. സമുദായ സേവനത്തിനും സാമൂഹ്യനീതിക്കും സാംസ്കാരിക നവോത്ഥാനത്തിനും നൽകിയ സംഭാവനകളുടെ പേരിൽ ഭാവി തലമുറ മന്നത്തിനോട് കടപ്പട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങളെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ ഇന്നും മാ‌ർഗദർശിയാണെന്ന് അമിത് ഷാ പറഞ്ഞു.