sani

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 83,000 ലിറ്റർ സാനിട്ടൈസർ വിതരണം ചെയ്യാനൊരുങ്ങി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി). പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 4,402 സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലേക്കാണ് സാനിട്ടൈസർ നൽകുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, വയനാട്, ജില്ലകളിൽ വിതരണം തുടങ്ങി. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം തിങ്കളാഴ്ച തുടങ്ങും.