sndp

വർക്കല :ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വെന്നികോട് എസ്.എൻ.ഡി.പി ശാഖ വനിതാ സംഘം സെക്രട്ടറി ശശികലയ്ക്ക് എസ്.എൻ.ഡി.പി. വെന്നികോട് ശാഖ ഭാരവാഹികൾ സ്വീകരണം നൽകി.

ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാഖാ ഭാരവാഹികളായ പടിപ്പുര രാജൻ, കട്ടിംഗ് അശോകൻ, ചെറുന്നിയൂർ ഗണേഷ്, കല്പകവല്ലി, അനിതകുമാരി എന്നിവർ സംബന്ധിച്ചു.