v

കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം ചിറയിൻകീഴ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് കാലമേറേയായി. പരാതികൾ കൂടിയപ്പോൾ ടെൻഡർ നടപടിയായി. കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടി പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. ഇപ്പോൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം മുൻ യൂത്ത് കോൺഗ്രസ്‌ അസംബ്ലി പ്രസിഡന്റ് പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സുധീഷ്, കടയ്ക്കാവൂർ സജീവ്, ആകാശ് കടയ്ക്കാവൂർ, പഞ്ചായത്ത്‌ മെമ്പർമാരായ സജി കുമാർ, ലല്ലു കൃഷ്‌ണൻ, ഗിരി കടയ്ക്കാവൂർ, അനു കടയ്ക്കാവൂർ, സുജിത് ആയാന്റവിള, ബാലു കടയ്ക്കാവൂർ, മഹിളാ കോൺഗ്രസ്‌ ഭാരവാഹികളായ രാജിത, സിനി, മറ്റ് നേതാക്കളായ നിസാം തൊട്ടിക്കല്ല്, സുബിൻ, അരുൺ ഉണ്ണി, അജിൻ, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

ചെക്കാലവിളാകം ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രതിഷേധ സമരം പൊലീസ് തടഞ്ഞതിനെ തുടർന്ന് ആയാന്റവിളയിൽ അവസാനിച്ചു. ഏറെ നേരം ഗതാഗതം തടസപ്പെട്ടതിനാൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പൊലീസ് എത്തി നീക്കം ചെയ്തു.