ചിറയിൻകീഴ്: 144 ാംമത് മന്നം ജയന്തി വലിയ ഏല എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.കരയോഗം പ്രസിഡന്റ് എ.പ്രഭാകരൻ പിളള ആചാര്യന്റെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. സെക്രട്ടറി ജെ.രമേശൻ നായർ,ജോയിന്റ് സെക്രട്ടറി ബാബു.കെ.നായർ, ട്രഷറർ കെ.രാമചന്ദ്രൻ നായർ,എൻ.സന്തോഷ്‌കുമാർ, എൻ.സുനിൽ കുമാർ,ജെ.ചന്ദ്രശേഖരൻ നായർ,ബി.ഗോപാലകൃഷ്ണൻ നായർ,കെ.ചന്ദ്രശേഖരൻ നായർ,വനിത സമാജ- ബാല സമാജംഗങ്ങൾ എന്നിവർ പങ്കെടുത്തു.