തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കേരളത്തിലുടനീളം സി.പി.എം വർഗീയ കക്ഷികൾക്ക് വോട്ടു മറിച്ചെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ സി.പി.എമ്മും ബി.ജെ.പിയും എസ്.ഡി.പി.ഐയും തമ്മിലുണ്ടാക്കിയ ആസൂത്രിത നീക്കുപോക്ക് മനസ്സിലാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ ഉദ്ധരിച്ച് കെ.പി.സി.സി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ കൂടിയായ മാത്യു കുഴൽനാടൻ പറഞ്ഞു. വർഗീയകക്ഷികളെ അധികാരത്തിൽനിന്ന് അകറ്റി നിറുത്താനെന്നു പറയുകയും വ്യാപകമായി ബി.ജെ.പിക്കു കുടപിടിക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. ബി.ജെ.പിയെ വളർത്തുക എന്നത് സി.പി.എമ്മിന്റെ രഹസ്യ അജൻഡയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.