ചിറയിൻകീഴ്: ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ശാർക്കര ജംഗ്ഷനിൽ ചേർന്ന യോഗം കർഷകസംഘം ഏരിയാ പ്രസിഡന്റ് പി. മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. അജയകുമാർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുശോഭനൻ, സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ വി. വിജയകുമാർ, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.