തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങൾ 10 വരെ അയയ്ക്കാം.. മാർച്ച് 12 മുതൽ 19 വരെ ഓൺലൈനായാണ് ഫെസ്ര്റിവൽ നടക്കുന്നത്. കഴിഞ്ഞ വർഷം അങ്കമാലിയിൽ നടത്താനിരുന്ന ഫെസ്റ്റിവൽ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇപ്പോൾ ഓൺലൈനായി വടത്തുന്നത്.. അഞ്ചു വേദികളിലായി ദിനം പ്രതി 12 മണിക്കൂറോളം വിവിധ സെമിനാറുകൾ നടക്കും.
പ്രബന്ധങ്ങൾ gaf.co.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.. കൂടുതൽ വിവരങ്ങൾക്ക് gafkerala@gmail.com എന്ന ഇമെയിലിലും 9447205913, 8075222435 നമ്പറുകളിലും ബന്ധപ്പെടണം..
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ ) നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ എം എ ഐ), ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ, ആയുർവേദ ഡ്രഗ്സ് മാനുഫാക്ടറേഴ്സ് അസോസിയേഷൻ, കിസ്മസെൽഫ് ഫിനാൻസിങ് മാനേജ്മന്റ് അസോസിയേഷൻ തുടങ്ങി കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളിൽ നിന്നുമുള്ള രാജ്യത്തെ മുപ്പതിലധികം സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും സഹകരണത്തോടെയാണ് ഗ്ലോബൽ ആയുർ വേദ മീറ്റ് സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ.