1

നെയ്യാറ്റിൻകര: വെൺപകലിൽ തീകൊളുത്തി മരിച്ച രാജന്റെയും അമ്പിളിയുടെയും വീട്ടിൽ ആശ്വാസവാക്കുകളുമായി കെ. മുരളീധരൻ എം.പി എത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം സ്ഥലം സന്ദർശിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, പഞ്ചായത്ത് അംഗങ്ങളായ പ്രേംരാജ്, അനിത, മണ്ഡലം പ്രസിഡന്റ് സത്യൻ, മരിയാപുരം ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്യാം വെൺപകൽ എന്നിവരും ഒപ്പമുണ്ടായിരന്നു.