ചിറയിൻകീഴ്:എസ്.എഫ് ഐ അമ്പതാം വാർഷികത്തിന്റ ഭാഗമായി ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ഫ്രീഡം ഒഫ് വിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ബേഷ്മ ജയിൻ അദ്ധ്യക്ഷത വഹിച്ചു. കവി രാധാകൃഷ് ണൻ കുന്നുംപുറം വിശിഷ്ടാതിഥിയായിരുന്നു.ഏരിയാ സെക്രട്ടറി വിഷ്ണുരാജ്, ഏരിയാ പ്രസിഡന്റ് അജീഷ്, വൈസ് പ്രസിഡന്റുമാരായ ആനന്ദ്,നിസി,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗങ്ങളായ ആദിഷ് സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു.