വർക്കല:റെയിൽവെസ്റ്റേഷനു സമീപത്ത് കവിതാസിൽ ജി.സത്യദേവന്റെ വീടിനോടു ചേർന്നുളള കെട്ടിടം കത്തിനശിച്ചു.ടിൻഷീറ്റ് മേഞ്ഞ മേൽക്കൂരയും ഉളളിലുണ്ടായിരുന്ന തടി ഉരുപ്പടികളും കത്തിനശിച്ചു.ഞായറാഴ്ട വെളുപ്പിനായിരുന്നു സംഭവം. വെളുപ്പിന് 5 മണിയോടെ അയൽവാസിയായ സ്ത്രീയാണ് തീപിടുത്തം കണ്ടത്.അവരുടനെ വീട്ടുകാരെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന തീ കെടുത്തിയത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന കട്ടിളകളും പലകകളും കത്തിനശിച്ചു.തടി ഉരുപ്പടികൾക്ക് 5 ലക്ഷം രൂപ വില മതിക്കുമെന്നും മൊത്തം 6 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഉടമ പറയുന്നു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ഷോർട്ട് സർക്യൂട്ടല്ലെന്നാണ് പ്രാഥമിക നിഗമനം.വർക്കല പൊലീസും സ്ഥലത്തെത്തി.ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർമാരായ അനിൽകുമാർ, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിിയത്. അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി എന്നിവർ സ്ഥലം സന്ദർശിച്ചു.