far

തിരുവനന്തപുരം: കാർഷികോത്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധന, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവരശേഖരണം നടത്തും.
അഗ്രോ പ്രോസസിംഗ്, വാല്യൂ അഡിഷൻ, മാർക്കറ്റിംഗ്, എക്സ്‌പോർട്ട് മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും പ്രസ്തുത മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കയറ്റുമതി, വിപണന രംഗത്തു പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി ബിസിനസ് മീറ്റുകൾ നടത്തുന്നതിനുമായാണ് വിവരശേഖരണം. സംരംഭകർ 8547641200 എന്ന വാട്ട്സാപ്പ്നമ്പരിലോ https://forms.gle/64A93jGiu12bMgR36 ലിങ്കിലോ രജിസ്റ്റർ ചെയ്യണം.