kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രാജാരവിവർമ്മ പുരസ്കാരസമർപ്പണം 5 ന് വൈകിട്ട് 4.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി എ. കെ. ബാലൻ നിർവഹിക്കും. കേരള ലളിതകലാ അക്കാഡമി നൽകുന്ന ഈ പുരസ്കാരം പാരീസ് വിശ്വനാഥൻ, ബി.ഡി. ദത്തൻ എന്നിവർ ഏറ്റുവാങ്ങും. വി.കെ. പ്രശാന്ത് എം.എൽ എ അദ്ധ്യക്ഷനാകും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ, അക്കാഡമി സെക്രട്ടറി പി.വി. ബാലൻ എന്നിവർ സംസാരിക്കും. വൈകിട്ട് 4 മുതൽ ലാലി ജനാർദ്ദനൻ നയിക്കുന്ന ഗാനോത്സവം ഉണ്ടാകും.