അമരവിള: കളത്തറയ്ക്കൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി ആഘോഷം പ്രസിഡന്റ് വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആചാര്യ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .കരയോഗ അംഗങ്ങൾക്ക് ആചാര്യന്റെ ഛായാചിത്ര സമർപ്പണം മരുതത്തൂർ വാർഡ് കൗൺസിലർ ജി. ബിനു നിർവഹിച്ചു. കരയോഗം സെക്രട്ടറി കെ.രാധാകൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ എസ്. ഗോപകുമാർ, കെ.എൽ. സുരേഷ്, ബി.കെ. സതീഷ്, എം. കൃഷ്ണൻകുട്ടി നായർ, ആർ. കൃഷ്ണൻ നായർ, സുദർശനൻ, പി.എസ്. പത്മമകുമാർ, വി. കൃഷ്ണൻകുട്ടി നായർ, ജി. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.