പോത്തൻകോട്: ശ്രീ പണിമൂല സേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രവളപ്പിൽ ആരംഭിച്ച പ്രഥമ ക്ഷേത്ര ഗ്രന്ഥശാല ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ആർ. ശിവൻകുട്ടിനായരുടെ അദ്ധ്യക്ഷതവഹിച്ചു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മഞ്ഞമല ഡിവിഷൻ അംഗം അനിൽകുമാർ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഗോപി മോഹനൻ നായർ, പഞ്ചായത്ത് അംഗങ്ങളായ എസ്. ഷീജ, ഡി. വിമൽകുമാർ, മുൻ പഞ്ചായത്ത് അംഗങ്ങളായ സി. ഹരികുമാർ, ഗിരിജകുമാരി, പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറി സുനിൽ അബ്ബാസ്, പണിമൂല എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഡി. നാരായണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. പണിമൂല വിക്രമൻ, ജയചന്ദ്രൻ നാങ്കർത്തല തുടങ്ങിയവർ ഗ്രന്ഥശാലയിലേക്ക് പുസ്തകം സംഭാവന നൽകി. ലൈബ്രറിയിലേക്കുള്ള പ്രമുഖ പത്രങ്ങളും ആനുകാലികങ്ങളും ചടങ്ങിൽ ഭക്തജനങ്ങൾ വാർഷിക വരിയായി സംഭാവന നൽകി. ക്ഷേത്ര ട്രസ്റ്റ് ജോ. സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും ട്രഷറർ മണികണ്ഠൻനായർ നന്ദിയും പറഞ്ഞു.