bobby

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ ബോബി ചെമ്മണ്ണൂർ മുഖ്യമന്ത്രിയുടെ സഹായം തേടുന്നു . വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണിത്.

വസന്തയിൽ നിന്ന് താൻ വിലയ്ക്ക് വാങ്ങിയ ഭൂമി രാജന്റെ മക്കൾ വേണ്ടെന്ന് പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ അടുത്ത നടപടിക്കൊരുങ്ങുന്നത്. ഭൂമി വാങ്ങി നൽകേണ്ടത് സർക്കാരാണെന്ന് കുട്ടികൾ നിലപാടെടുത്തതിനാൽ ,സർക്കാരിന്റെ പിന്തുണയോടെ ഭൂമി കൈമാറാനാണ് നീക്കം.മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി.സർക്കാർ മുഖാന്തിരം ഭൂമി നൽകിയാൽ സ്വീകരിക്കാമെന്നാണ് കുട്ടികളുടെ നിലപാട്.