മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 25 ലക്ഷം രൂപ വിലമതിക്കുന്ന 484 ഗ്രാം സ്വർണവുമായാണ് കോഴിക്കോട് നരിപ്പറ്റ സ്വദേശി എം.എം താജിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.ദോഹയിൽ നിന്നും കണ്ണൂരിലേക്ക് എത്തിയ ഐ.എക്‌സ് 1774 വിമാനത്തിലെ യാത്രികനാണ് താജ്. അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി. മാധവൻ,ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ,കെ.വി.രാജു,ബി.യദുകൃഷ്ണ,സന്ദീപ് കുമാർ,സോണിത് കുമാർ എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.