തിരുവനന്തപുരം: യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം നാലാം ദിവസത്തിലേക്ക്. ഇന്നലെ നടന്ന സമരപരിപാടി യാക്കോബായ മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീട്രൽ പള്ളി വികാരി ഫാ. സഖറിയ കളരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സത്യഗ്രഹ സമരസമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ്, തിരുവനന്തപുരം സെന്റ് ഇഗ്‌നേഷ്യസ് ക്‌നാനായ പള്ളി വികാരി ഫാ. സാജൻ അലക്‌സ്, ഡീക്കൻ ലിബിൻ ജോർജ്, ഡോ.പോൾ സാമുവൽ എന്നിവർ സംസാരിച്ചു.