palli

തിരുവനന്തപുരം:സമരവും കരാറുകാരുടെ ഉഴപ്പുമെല്ലാം മൂലം സംസ്ഥാനത്ത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് 500 മെഗാവാട്ട് ശേഷിയുള്ള 40 ജലവൈദ്യുതി പദ്ധതികൾ. ഇന്നലെ ചേർന്ന കെ.എസ്. ഇ.ബി യോഗം ഇതിൽ ആറെണ്ണം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു.

60മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം, 40 മെഗാവാട്ടിന്റെ തൊട്ടിയാർ പദ്ധതി, 6 മെഗാവാട്ടിന്റെ ചതൻകോട്ടുനട, 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട്, 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സർക്കാർ രണ്ടാം തവണയാണ് സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ തീരുമാനിക്കുന്നത്.

പള്ളിവാസൽ പണി തുടങ്ങിയത് 2007 മാർച്ച് ഒന്നിനാണ്. നാലുവർഷത്തിനകം കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. 13 വർഷമായിട്ടും 75% മാത്രമാണ് പൂർത്തിയായത്. 2010ൽ ഇറക്കുമതി ചെയ്ത ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും തുരുമ്പുപിടിച്ച് നശിക്കുന്നു.

തൊട്ടിയാർ പദ്ധതിയുടെ പണി തുടങ്ങിയത് 2009ലാണ്. 2018ൽ പൂർത്തിയാകണമായിരുന്നു

ദേവിയാർ പുഴയിൽ ഡാം നിർമ്മിച്ച്,​ കുതിരകുത്തി മല തുരന്ന് ടണൽ നിർമ്മിച്ച്,​ പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കാഞ്ഞിരവേലി പവ്വർഹൗസിൽ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. തൊഴിൽതർക്കം വില്ലനായി. പകുതി പണി പൂർത്തിയായി.

ചാത്തങ്കോട്ട് നട രണ്ടാംഘട്ടം പത്തുവർഷമായി മുടങ്ങികിടക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകണമായിരുന്നു കരാർ നീട്ടികൊടുത്തു. പെൻസ്റ്റോക്കും വൈദ്യുതി നിലയവും പൂർത്തിയാക്കണം.

പാതിവഴിയിൽ നിലച്ച ജലവൈദ്യുതിപദ്ധതികൾ

( ഉദ്പാദനശേഷി)

മാങ്കുളം (40), വിലങ്ങാട് (8), ചിന്നാർ (24), അച്ചൻകോവിൽ (30), ആനക്കയം (8), പഴശ്ശി സാഗർ (15), പീച്ചാട് (3), ഓളിക്കൽ (5), ചെമ്പുകടവ് (6), പൂവാറൻതോട് (3), വെസ്റ്റേൺ കല്ലാർ (5), ലാന്ത്രം (4), മാർമല (7), അപ്പർചെങ്കുളം (24), പാമ്പാർ (40), വളാൻതോട് (8), മറിപ്പുഴ (6).

അരിപ്പാറ (3), കാരിക്കയം (15), വഞ്ചിയം (3), പാൽച്ചുരം (5), അളംപാറതോട് (3), മുക്കൂട്ടതോട്(3), അപ്പർ വട്ടപ്പാറ(3), ലോവർ വട്ടപ്പാറ (7), കുറുംപെട്ടി (4), അപ്പർപൊരിങ്ങൽ (7), കൊക്കമുളള് (2), അടയ്ക്കാതോട് (3), തൂവല്ലൂർ (4), ആറ്റിൽ (6).

പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം(60), ചെങ്കുളം ഓഗ്‌മെന്റേഷൻ സ്‌കീം (24), തൊട്ടിയാർ (40), ചാത്തങ്കോട്ടുനട (6), പൊരിങ്ങൽകുത്ത് (24), അപ്പർകല്ലാർ (2), കക്കയം (3), പെരുവണ്ണാമൂഴി (6), ഭൂതത്താൻകെട്ട് (24).

ഭൂ​ത​ത്താ​ൻ​കെ​ട്ട്, പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഉ​ട​ൻ​ ​പൂ​ർ​ത്തി​യാ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​ഭൂ​ത​ത്താ​ൻ​കെ​ട്ട്,​ ​പെ​രി​ങ്ങ​ൽ​ക്കു​ത്ത് ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക​ൾ​ ​ഉ​ട​ൻ​ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി​ ​അ​റി​യി​ച്ച​താ​യി​ ​പ​ദ്ധ​തി​ക്ക് ​വാ​യ്പ​ ​ന​ൽ​കു​ന്ന​ ​റൂ​റ​ൽ​ ​ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​റി​യി​ച്ചു.
24​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ന്റെ​ 92​ ​ശ​ത​മാ​ന​വും,അ​ത്ര​ ​ത​ന്നെ​ ​ശേ​ഷി​യു​ള്ള​ ​പെ​രി​ങ്ങ​ൽ​ക്കു​ത്ത് ​പ​ദ്ധ​തി​യു​ടെ​ 87​ ​ശ​ത​മാ​ന​വും​ ​പ​ണി​ ​പൂ​ർ​ത്തി​യാ​യി.​ ​കൊ​ച്ചി​ ​സ്വ​ദേ​ശി​യാ​യ​ ​വി​വ​രാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കെ.​ ​ഗോ​വി​ന്ദ​ൻ​ ​ന​മ്പൂ​തി​രി​ക്ക് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണ് ​അ​റി​യി​ച്ച​ത്.​ ​ഭൂ​ത​ത്താ​ൻ​കെ​ട്ട് ​പ​ദ്ധ​തി​ ​ഡി​സം​ബ​‌​ർ​ 31​നും​ ​പെ​രി​ങ്ങ​ൽ​ക്കു​ത്ത് ​പ​ദ്ധ​തി​ ​മാ​ർ​ച്ച് 31​നും​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​അ​റി​യി​ച്ച​ത്.