dd

പുനലൂർ: വനമദ്ധ്യത്തിലെ ആര്യങ്കാവ് റോസ്മലയിൽ വ്യാപാരിയായ വീട്ടമ്മയെ നാലംഗ സംഘം കടയിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി.റോസ്മല സൗമ്യാ ഭവനിൽ ബാബുരാജിന്റെ ഭാര്യ ഇന്ദിരയെയാണ് മർദ്ദിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു അക്രണം.റോസ്മല നിവാസികളായ രണ്ട് പേരും അജ്ഞാതരായ മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചതെന്ന് ബാബുരാജ് പറഞ്ഞു. കുളത്തൂപ്പുഴ പൊലിസിന് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് റോസ്മലയിൽ എത്തി അന്വേഷണം നടത്തുമെന്ന് കുളത്തൂപ്പുഴ സി.ഐ.ഗിരീഷ് അറിയിച്ചു.