
പാറശാല :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കർഷക രക്ഷാമാർച്ച് സംഘടിപ്പിച്ചു. പൂഴിക്കുന്ന് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴമ്മാകം ഏലായിൽ സമാപിച്ചു. കോൺഗ്രസ് ചെങ്കൽ മണ്ഡലം പ്രസിഡന്റ് എൻ.പി.രജ്ഞിത് റാവുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ.സൈമൺ ഉദിയൻകുളങ്ങര ഗോപാലകൃഷ്ണണൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, ഉദിയൻകുളങ്ങര മണ്ഡലം പ്രസിഡന്റ് ആറയൂർ രാജശേഖരൻ നായർ,ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ, പാടശേഖര സമിതി കൺവീനർ വി.ശശികുമാർ, പഞ്ചായത്ത് അംഗങ്ങളായ റസലം, ജോണികുമാർ,ലാൽ രവി, ജന്നർ,ബിന്ദു, പ്രശാന്ത് കുമാർ, നിഷ, അരുൺദേവ്, പ്രവർത്തകരായ രമേഷ് കുമാർ, ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.