1

നെയ്യാറ്റിൻകര: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിന്റെ പ്രവേശന കവാടത്തിന് തറക്കല്ലിട്ടു. കവാടത്തിന്റെ ശിലാശീർവാദ കർമ്മത്തിന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വവും ഇടവക വികാരി മോൺ. വി.പി. ജോസ് സഹകാർമ്മിത്വവും വഹിച്ചു. പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ മരിയൻ തീർത്ഥാടന കേന്ദ്രത്തിന് ഒരു കോടിയോളം രൂപ അനുവദിച്ച് അമിനിറ്റി സെന്റർ അനുവദിച്ചിരുന്നു. അതിനെ തുടർന്നുളള പ്രവർത്തനങ്ങളുടെ ഭാഗമായി തീർത്ഥാടന കേന്ദ്രത്തെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിന് മുന്നോടിയായാണ് പ്രവേശന കവാടം നിർമ്മിക്കുന്നത്. കേൺക്രീറ്റ് കരിങ്കൽ പാളികൾ പതിപ്പിച്ച് കൊത്ത്പണികളോടെ ആർച്ച് രൂപത്തിലാണ് കവാടം നിർമ്മിക്കുന്നത്. പ്രവേശന കവാടത്തിനുളളിൽ സെക്യൂരിറ്റി ക്യാബിനുൾപ്പെടെയുടെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരിച്ചായിരിക്കും നിർമ്മാണം. സജീവ് എസ്, മിധുൻരാജ്.ആർ.എസ് തുടങ്ങിയവരാണ് കവാടത്തിന്റെ നിർമ്മാണത്തന് സംഭാവന നൽകുന്നത്. 5 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും.