1

നെയ്യാറ്റിൻകര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവംഗം എം.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജോൺബായ് അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ വി.വി. വേണുഗോപാൽ സംഘടനാ റിപ്പോർട്ടും ടി. അജികുമാർ പ്രവർത്തന റിപ്പോർട്ടും, എസ്.ആർ. സുനിൽകുമാർ അനുശോചന പ്രമേയവും, എസ്.ജെ. സാബു വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു. എൽ.എസ്.എസ്.യു.എസ്.എസ് മികച്ച വിജയം നേടിയ വിദ്യാലയത്തിനുളള ബ്രൈജിലാൽ സ്മാരക എവർറോളിഗ് ട്രോഫി മാരായമുട്ടം ഗവ.എൽ.പി.എസിനും വ്ലാത്താങ്കര സെന്റ് പീറ്റേഴ്സ് യു.പി.എസിനും സമ്മാനിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. വിദ്യാവിനോദ്, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ശിവകുമാർ, എ.എസ്. ബെൻ റെജി, ഷിബു ലോറൻസ്, എസ്.ജെ. സാബു എന്നിവർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. രാജ് മോഹനെ ആദരിച്ചു. ജി. സജി കൃഷ്ണൻ, എം. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.